1/28/2009ജ്യോതിബായ്‌ പരിയാടത്ത്‌

1965 ഏപ്രിൽ 26നു പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ ജനനം.
അച്ഛൻ അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കർ.
അമ്മ നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ.
പഴയഗ്രാമം എൽ.പി സ്കൂൾ, നെന്മാറ ഗവ ഗേൾസ്‌ ഹൈസ്കൂൾ,
നെന്മാറ എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം.
രസതന്ത്രത്തിൽ ബിരുദം.സോഷ്യോളജി യിൽ ബിരുദാന്തര ബിരുദം
ഭർത്താവ്‌ കെ. ജനാർദ്ദനൻ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പാലക്കാട്‌).
മക്കൾ രാഹുൽ ,അതുൽ

ആദ്യകൃതി ,പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മഥാഖ്യാനം 2006 ൽ പുറത്തിറങ്ങി..

'മയിലമ്മ ,പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.
മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌) 2008 ൽ പ്രസിദ്ധീകരിച്ചു.

പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു.

ബ്ലോഗുകൾ:
http://jyothiss.blogspot.com/ ( ജ്യോതിസ്സ്‌- കവിതകളും വിവർത്തനങ്ങളും)
http://kavyamsugeyam.blogspot.com/ (കാവ്യം സുഗേയം- കാവ്യാലാപന ബ്ലോഗ്‌)വിലാസം:
ജ്യോതിബായ്‌ പരിയാടത്ത്‌
18/284,അതുല്യ,
സിവിൽ സ്റ്റേഷന്‌ പിൻവശം,
പാലക്കാട്‌ -678001