
ഏരിക്കര ,
നീലൂരിപ്പൊന്ത
തുറുകണ്ണന്‍ പുള്ളിപ്പുലി
ചെങ്കല്ലുരച്ചു മിനുങ്ങും തവല*
കൈവളക്കലപില
മിന്നും മുക്കു മൂക്കുത്തി
കടും നിറപ്പുള്ളിച്ചേല
കണങ്കാല് കൊലുസ്സ്
മയിലാള്‍,പാപ്പാള്‍,വള്ളി,മുനിയമ്മ..
കോളനിക്കിണറോരം
പെണ്‍പഞ്ചായത്ത്
കണ്ണയ്യന് പൊട്ടച്ചി* പെണ്ണായ കത
നാകേലന് പൊഞ്ചാതിക്ക്*
നാലു ക്ളാസ്സ് പടിച്ച പവറ്
കമ്പനിവേലക്കുപോണ ചിന്നത്തായി
തെന്നംതോപ്പില്‍
പുലിക്കണ്‍മിനുക്കം
മയിലാള്‍,മുനിയമ്മ,വള്ളി
നട്ടുച്ചപ്പെരുവഴി
ഈര്‍ക്കിലിമൂക്കുത്തിക്കുവേര്‍പ്പുമിനുക്കം
തവലത്തണ്ണി കലപിലകലപില
പനങ്കാടപ്പുറംപുലിവാലിളക്കം
മയിലാള്‍,മുനിയമ്മ.....
പെരുവഴിയോരം
തണ്ണിത്തവലപ്പാമ്പു വരിശ*
ചേലത്തൊട്ടില്‍ത്താലാട്ട്
പന്തല്‍പുറമേ പുലിക്കാല്‍പതുക്കം
മയിലാള്‍...
പെരുമരച്ചോട്
പുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
പപ്പാള്‍,വള്ളി,മുനിയമ്മ.....
തവല- പിത്തളക്കുടം; പൊട്ടച്ചി - പെണ്‍കുട്ടി ; പൊഞ്ചാതി - ഭാര്യ വരിശ - വരി
(കേരളകൌമുദി ദിനപത്രം)
(photo courtesy google)
പെരുമരച്ചോട്
ReplyDeleteപുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
ആശംസകള്‍
aa bhasha style very fine chechi
ReplyDelete:-)
Upasana
ആശംസകള്‍
ReplyDeletepls gv ur email id
ReplyDeleteplease see my profile. gmail id is given.
ReplyDeleteനവവത്സര ഭൂതാശംസകള്‍
ReplyDeleteithil apaaramaaya oru kavitha
ReplyDeletevarunnathu kaanunnu.
praanthavalkrutha saahithyathinte
oru theeppiduthm pole.......
sreekumar kariyad
azeezks@gmail.com
ReplyDeleteമരണം, ശേഷിക്കുന്നവരില്‍ ഉളവാക്കുന്ന വേദനയെ ക്കുറിച്ചുള്ള നല്ല ഒരു ആര്‍ട്ടിക്കിള്‍. മയിലമ്മയുമായി ജ്യോതിക്കുണ്ടായിരുന്ന organic relationship അത് വെളിവാക്കുന്നു. മയിലമ്മ ആരാണെന്ന് അറിയാത്ത എനിക്ക് ഒരു പ്രത്യേക തരം എരിയുന്ന ഭാഷകൊണ്ടു അവരെ പരിചയ പ്പെടുത്തിയ നല്ല കവിതയാണിത്.
മൂന്നുവട്ടം വായിച്ചതിനു ശേഷമാണ് എറണാകുളത്തു കാരനായ എനിക്ക് ആ വാക്കുകളുടെ പൊള്ളല്‍ ഫീല്‍ ചെയ്തത്
കാടിന്റെ മക്കളുടെ ജീവിതം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteNannayi
ReplyDeleteChinthayil koodi aanu ivde eathiyathu ....
ReplyDeletekavayumalapanam munp vaaayichu enkilum mayillamaye kurichu ippo aanu kandathu ....entha paryaukkaaaa ...........
വായിച്ചു , ഇഷ്ടമായി
ReplyDeleteഒരു നല്ല കവിതാ കൂട്ടുമായി
aashamsakal........
ReplyDeleteതമിഴ് കവിതയായി...ഏറെയും തമിഴ് വാക്കുകള്‍...ഒഴുക്ക് നഷ്ടപ്പെട്ട പോലെ തോന്നി..ആശംസകള്‍ നേരുന്നു....
ReplyDeletesuperb!
ReplyDelete