
പറയന്റെ കുന്നും പാറക്കെട്ടൂം
പതുങ്ങാന്‍ പാഴിടവഴിയും
നഷ്ടപ്പെട്ടൊരു പാവം പൂതം
കൊയ്ത്തില്ലാവയല്‍ കണ്ടു
മാറു ചുരന്നൂരാകെത്തെണ്ടി
പൊന്നുണ്ണിയെത്തേടി
ഒരു ചീന്തു മല്ലും
ഉരിയ പഴയരിയും
നാണക്കേടിന്റെ കോലവും ബാക്കി
കാലം കരിങ്കോലം കെട്ടിച്ച
പുത്തന്‍ പൂതങ്ങളാടുമ്പോള്‍
ഉണ്ണികള്‍ക്കെന്തിനീയോമനപ്പൂതം?
ഓട്ടുചിലമ്പിന്റെയൊച്ചയടക്കീ
നാട്ടുചെമ്മണ്ണാല്‍ നിറമുടി ചിക്കീ
കണ്ണുനീരിന്‍പെരുഞ്ചിറകെട്ടീ
കാലങ്ങളെത്രയോ കാത്തിരുന്നൊരാ
കരളിന്‍ പിടച്ചില്‍കേട്ടതാര്?
ഒന്നല്ലൊരുപാടുണ്ണികളേക്കൊടു-
ത്താശയടക്കിയതേതു നങ്ങേലി??
(കലാകൌമുദി വാരിക)
(photo courtesy google)
നന്നായിരിക്കുന്നു. :)
ReplyDeleteജയിക്കുന്ന പൂതങ്ങള്‍ ഉള്ള പുതിയ പൂതപ്പാട്ട് ഇവിടെ
http://sijijoy.blogspot.com/2008/02/blog-post_7220.html
പതുങ്ങാനിടമ്പോലുമില്ലാത്ത പാവം പൂതമിനിയെന്തുചെയ്യുമെന്നു ഞാനുമിപ്പോളാണാലോചിച്ചതു..
ReplyDeleteനന്ദി ജ്യോതി
ഇഷ്ടമായി.
ReplyDeleteഒന്നല്ലൊരുപാടുണ്ണികളേക്കൊടു-
ത്താശയടക്കിയതേതു നങ്ങേലി??
ഇത് എവിടെയൊക്കെയോ നോവിക്കുന്നു.ദാരിദ്ര്യം കൊണ്ട് ചോരക്കുഞ്ഞുങ്ങളെ വില്‍ക്കുന്ന നാടോടികളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?
പൂതം പോലും പേടിക്കും കാലമാണിത്
ReplyDelete:)
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteആശംസകള്‍...
കാലം കരിങ്കോലം കെട്ടിച്ച
ReplyDeleteപുത്തന്‍ പൂതങ്ങളാടുമ്പോള്‍
ഉണ്ണികള്‍ക്കെന്തിനീയോമനപ്പൂതം?
ഇഷ്ടമായി.:)
പൂതത്തിനു വയലു കാണണമെങ്കില്‍ ഇനി പാണ്ടി ദേശത്തു പോകണം.. :)
ReplyDeleteകാലോചിതമായ ആശയം .
നന്നായിട്ടുണ്ട്..
ReplyDeleteപൂതപ്പാട്ട് പുനര്‍വിചിന്തനം..
ഓട്ടു ചിലമ്പിന്റെ കലമ്പലുകളൊന്നും ഇനി കേള്‍ക്കില്ല..
അയ്യയ്യയ്യോവരവമ്പിളി പൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതത്തെ ഉണ്ണികള്‍ കാണില്ല...
വളരെ നന്നായിരിയ്കുന്നു...
ReplyDeleteആശംസകള്‍...
നന്നായിരിക്കുന്നു.......വരികള്‍...
ReplyDeleteഎന്നെയറിയില്ലെങ്കിലും, ഞാനറിയില്ലെങ്കിലും....
അഭിനന്ദനം അറിയിക്കാതെ... വയ്യ........
വൃശ്ചിക്കാറ്റു പോലെ കവിത വീശിയടിക്കട്ടെ.
ReplyDeleteമനോഹരമായിരിക്കുന്നു. ആശംസകള്‍
ReplyDeletevalare bhaavatheevravum samgeethasaandravum aaya aalaapanam!
ReplyDeletekavithayude kaalchilambittu thullooo gaayike.....
ishtaaaaaaaaayi eee varikal
ReplyDeleteനന്നായിരിക്കണൂ,
ReplyDeleteഒറിജിനല്‍ പൂതപ്പാട്ട് തപ്പിയെത്തിയതാ...
കവിത നന്നയിരിക്കുന്നു.പൂതനെക്കുറിച്ച് കുറച്ചുകൂടെ ആവാമയിരുന്നു
ReplyDeleteആശംസകള്‍
എംകെനംബിയാര്‍
എനിക്കും ഇഷ്ടമായി...ഒത്തിരിയൊത്തിരി..
ReplyDeleteനന്നായി . ഒരിക്കലും മറക്കാനാവത്ത ഒരു മിത്താണ് എല്ലാ ഉണ്ണികൾക്കും പൂതം.ഈ കഥ കേൾക്കാത്ത ഉണ്ണികളുണ്ടായിരുന്നില്ല പണ്ട്.
ReplyDelete.നിഷ്കളങ്കനായ പൂതം ഗൃഹാതുരത്വമുണർത്തി. ഇന്ന് മനുഷ്യ പൂതങ്ങളാൺ നിറയെ ഉണ്ണികൾക്കിന്നും പേടിയാണ്. നങ്ങേലിമാരിന്നുമുണ്ട് ജാഗ്രതയോടെ .ചിത്രം ഗംഭീരം. കലാകൗമുദിയിലേതാവും അല്ലേ. നന്ദി.
ഉണ്ണിയും പൂതവും അമ്മയും! ഓര്‍മ്മകള്‍ ഉണരുന്നു
ReplyDeleteനന്നായി ചേച്ചി ...പുതിയ പൂതപ്പാട്ട്
ReplyDeleteee irunda samoohathile nangelimaroke poothapattile nangelimaralla ini karim dramshta neetty adunna kodum bhoodham ini unniye theadi alayunundakumo??????????
ReplyDelete