5/22/2010

വീടില്ലാക്കുഞ്ഞുങ്ങള്‍















പിരിയുംനേരം

പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ്‌ ..

പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം

നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്‌

എന്റെ വീട്‌? അതോ നിന്റെയൊ?

**കാവ്യനര്‍ത്തകി



(സാകേതം മാസിക)

15 comments:

  1. പഴയതാണ്‌ രണ്ടുവര്‍ഷം മുന്‍പ്‌ സാകേതത്തില്‍ വന്നത്‌.

    ReplyDelete
  2. നീ പെറ്റോളൂ ഞാന്‍ പോറ്റിക്കോളാം..

    കൊള്ളാല്ലോ

    ReplyDelete
  3. നീ പെറ്റോളൂ നീ തന്നെ പോറ്റീക്കോളൂ എന്നല്ലെ.

    ReplyDelete
  4. എനിക്കിഷ്ടപ്പെട്ടു.ബെസ്റ്റ് വിഷസ്

    ReplyDelete
  5. നമ്മുടെ വീട്‌. :)

    മാന്ത്രികത തോന്നുന്നു വരികള്‍ക്ക്...

    ReplyDelete
  6. കുഞ്ഞ്..ഒരു സ്വപ്നം, ഒരു നന്മ

    മനസ്സിനെ തൊടുന്ന വരികൾ

    ReplyDelete
  7. നന്നായിരിക്കുന്നു.. പദവികള്‍ക്കെല്ലാം അര്‍ഥങ്ങള്‍ നഷ്ടമാവുകയാണല്ലോ.. നീ അച്ഛന്‍ ഞാന്‍ അമ്മ, നീ അമ്മ ഞാന്‍ അച്ഛന്‍... :)

    ReplyDelete
  8. നന്നായിട്ടുണ്ട്‌

    ReplyDelete
  9. തീവ്രമായ വരികള്‍

    ReplyDelete
  10. വീട്‌ നിറയട്ടെ..വാക്കുകളും ശബ്ദങ്ങളും ..അവരുടെ കുഞ്ഞിക്കാലടികൾ വച്ച്‌ ഓടിനടക്കട്ടെ...

    ReplyDelete
  11. varikalkenthoru puthuma valare hridhyamayi

    ReplyDelete