6/05/2009

ആറാമത്തെ കാവല്‍ക്കാരന്‍വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

5 comments:

 1. അതാരാ...?

  ReplyDelete
 2. അതേതാ ആറാം ഇന്ദ്രിയം ?

  ReplyDelete
 3. സംവേദനം മറന്ന കാവല്‍ക്കാര്‍...ഇന്ദ്രിയങ്ങള്‍!
  ആറാമന്‍ തുണച്ചൂ!

  ReplyDelete
 4. ക്ഷമിക്കണം താമസിച്ച് പോയി കണ്ടെത്താന്‍
  നന്നായിരിക്കുന്നു

  ReplyDelete
 5. നല്ലത് ജ്യോതിച്ചേച്ചി.

  ReplyDelete