10/05/2009

ഏറിയുമിറങ്ങിയുമങ്ങനെ.....ഏറ്റത്തിലാര്‍ത്തൂ
തടംതല്ലിയലറിക്കരഞ്ഞൂ
ചിരിച്ചൂ മദിച്ചൂ
മുഖംകറുപ്പിച്ചൂ
നെടുവീര്‍പ്പുതിര്‍ത്തൂ

ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
തിരക്കൈകളൊക്കെ
ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെ വയ്യ

3 comments:

 1. കവിത വായിച്ചു.
  ജ്യോതിഭായ്‌,
  ഇനി ഞാനും നിങ്ങളും ഭായീ-ഭായീ!

  സുഭാഷ്‌ ചന്ദ്രന്‍

  ReplyDelete
 2. ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
  തിരക്കൈകളൊക്കെ
  ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

  മനോഹരം

  ReplyDelete
 3. നന്നായിരിക്കുന്നു

  ReplyDelete