11/05/2009

തീരുന്നേയില്ല....നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍ തന്നെയാണ്‌..

4 comments:

 1. kavithayude kanal undu.

  ReplyDelete
 2. പരസ്പരം വേര്‍പെട്ടുപോയ ആത്മാവും ശരീരുവും -ഏതൊക്കോയോ നിഴലുകള്‍പ്പുറത്ത് പരസ്പരം തെരഞ്ഞു കൊണ്ടേയിരിക്കുന്നു...

  ReplyDelete
 3. ee yugathil udalukal thirayunnathu athmavukaleyanu

  ReplyDelete
 4. ഇരുളിന്‍ നിറമാണെനിക്കെപ്പൊഴു,മ -
  റിക നിറയില്ല മിഴികളെന്നതും
  അരികുടയുന്നു പകല്‍ യാത്രയിലു -
  മരികലിയുന്നിരുളിന്റെ മാറിലും

  ReplyDelete