3/05/2009

മേൽ - വിലാസങ്ങൾ

അവസാനത്തെ അന്തേവാസിയേയും പുറത്താക്കി .

എല്ലാം കഴിഞ്ഞായിരുന്നു കണ്ടത്‌
ഉറക്കറവാതില്‍ മൂലയ്ക്ക്‌ .
ചുമരോടുചേര്‍ന്ന്‌ .
വിരലില്‍ ചുറ്റിയൊട്ടിയിട്ടും
നോവിയ്ക്കാതെ ഇഴവിടുര്‍ത്തി
മുറ്റത്തെ മുല്ലപ്പടര്‍പ്പിലേയ്ക്ക്‌ .

എല്ലാം തയ്യാര്‍ .

അലക്കിവിരിച്ചവ
തേച്ചുമടക്കിയവ
ഊണ്‍മേശ ചൂടാറാതെ
വിരികള്‍ ചുളിയാതെ
അഴുക്കുകൂടയൊഴിഞ്ഞും
പൂപ്പാത്രം നിറഞ്ഞും
അതതിടങ്ങളില്‍.

തറയുടെ മിനുപ്പില്‍ മുഖം നോക്കുന്ന
മേല്‍മച്ചിലെ
കറക്കം നിര്‍ത്തിയ കാത്തിരിപ്പിന്‌
മുഖംമുഷിപ്പ്‌.

''ഒന്നേ ഒന്നിനി ബാക്കി, ഒന്നു ക്ഷമിക്കെ'ന്നു
കണ്ണുചിമ്മി.

ഒട്ടും ഇടപെടാതെ
അകം നേര്‍വരയില്‍ മടക്കി
പുറംവെളുപ്പിലേക്ക്‌

എഴുതുകയാണ്‌.


9 comments:

 1. നന്നായിരിക്കുന്നു
  ആശംസകള്‍
  എംകെനംബിയാര്‍

  ReplyDelete
 2. “ഒന്നേ ഒന്നിനി ബാക്കിഒന്നു ക്ഷമിക്കെ'ന്നു
  കണ്ണുചിമ്മി...........“

  മഹാമനസ്കത.. നന്ദി..
  ഒന്നും എവിടെയും അവസാനിക്കുന്നില്ലാലൊ..
  എല്ലാം ബാക്കിയാവുന്നു...
  പരിചിതരായ്‌വന്നു അപരിചിതരായ് മടങ്ങുന്നവര്‍.. മേല് വിലാസമുള്ളവര്‍..ഇല്ലാതവര്‍..
  ഇല്ലാത്ത മേല്വിലാസം മാത്രമള്ള്വരും..

  ReplyDelete
 3. നന്നായിട്ടുണ്ട്‌

  ReplyDelete
 4. ആര്‍ക്കാണ് സ്വാഗതമരുളുന്നത് , പുതു വര്‍ഷത്തിനാണോ ?

  ReplyDelete
 5. അല്ല മരണത്തിനാണ് അല്ലെ ?

  ReplyDelete
 6. Nice poem
  I like it

  ReplyDelete
 7. ''അലക്കിവിരിച്ചവ
  തേച്ചുമടക്കിയവ
  ഊണ്‍മേശ ചൂടാറാതെ
  വിരികള്‍ ചുളിയാതെ
  അഴുക്കുകൂടയൊഴിഞ്ഞും
  പൂപ്പാത്രം നിറഞ്ഞും
  അതതിടങ്ങളില്‍''

  എല്ലാം തയ്യാര്‍....

  ReplyDelete