4/05/2009

അകത്താര്‌?.. പുറത്താര്‌?

ഇഷ്ടമാണെനിക്ക്‌
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!

നന്ദി, പ്രിയ എ.എസ്‌ ന്‌ ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ്‌ ഉണര്‍ത്തിയ വാക്കിനായി.

3 comments:

  1. ഓരോ സന്ദേശത്തിനും പുതുമയുടെ പ്രതീക്ഷ നല്‍കുവാന്‍ കഴിയും... ഓരോ സന്ദേശവും നമുക്കു മുന്‍പിലെത്തുമ്പോള്‍ നമ്മള്‍ ജിജ്ഞാസുക്കളാവും... അങ്ങനെയൊരു മാന്ത്രികതയുണ്ട് അതിന്... തോന്നിയിട്ടുണ്ടോ?

    ഓഫ്: ചേച്ചിക്കൊരു സമ്മാനം നിഷ്കളങ്കന്‍ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്തിരിക്കുന്നതു കണ്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു.

    സ്നേഹപൂര്‍വം

    ReplyDelete
  2. Great, thanks very much

    ReplyDelete
  3. Of all your poems, I love this most.
    It should be hailed for its courage to express ones' inner self, its compactness and its ability to make the reader ponder over again and again. An excellent പെണ്‍ കവിത
    sreenadhan

    ReplyDelete