2/04/2010

പൂവുകളെഴുതിയ സുവിശേഷം






















സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍ .

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍ .

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

(photo courtesy google)

8 comments:

  1. ഇത് പേശാമടന്തയില്‍ ഉള്ള കവിത തന്നെ അല്ലേ ജ്യോതി? എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഈ കവിത....ജീവനും മൃത്യുവിനും ഇടയിലുള്ള ആഘോഷങ്ങളെക്കുറിച്ചും അതിന്റെ നിസാരതകളെക്കുറിച്ചും വളരെ ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു...

    ആശംസകള്‍ ജ്യോതി

    ReplyDelete
  2. എന്തൊ, എനിക്കു തോന്നിയത് ഒരു ആശുപത്രി പരിച്ഛേദം.

    ReplyDelete
  3. ജ്യോതി എന്നോട് പറഞ്ഞിരുന്നല്ലോ ആശുപത്രി വാസം. അത് കവിതയായപ്പോള്‍ മനോഹരമായി

    ReplyDelete
  4. സ്നേഹം സമത്വം,
    സ്വാതന്ത്ര്യം സാഹോദര്യം
    മതസഹനസമാധാനപ്പറവകള്‍
    പനിക്കാറ്റില്‍
    പ്പാറീപൊരുളുകള്‍ ....
    ഈ വരികള്‍ ഗംഭീരമായിരിക്കുന്നു. സ്നേഹം സമത്വം എല്ലാം അകന്നകന്നു പോയിരിക്കുന്നു.
    ടീച്ചര്‍ ഞാന്‍ വിജയന്‍.. ടീച്ചര്ടെ പണ്ടത്തെ ഒരു വിധ്യാര്‍ത്ഥി. ഓര്‍മ്മയുണ്ടോ എന്നറിയില്ല. കണ്ടത്തില്‍ വളരെ അധികം സന്തോഷം.

    ReplyDelete
  5. തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
    സമ്മാനമുറപ്പിച്ച്‌
    മോര്‍ച്ചറിപ്പടിയിറങ്ങി
    nam ellam ee markkidalinayi oru mathsarardhi enna poal kathiriykenam alle teacher

    ReplyDelete